പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്: ജനുവരി 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പോസ്റ്റ്മെട്രിക്ക് സ്‌കോളര്‍ഷിപ്പിന് ജനുവരി 20 വരെ അപേക്ഷിക്കാം. മുസ്ലിം/ ക്രിസ്ത്യന്‍/ ജൈന/ ബുദ്ധ/ സിഖ്/ പാഴ്സി എന്നീ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവുക. അപേക്ഷ സമര്‍പ്പിക്കാന്‍ https://scholarships.gov.in/ എന്ന വെബ്‌സൈറ്റ് കാണുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2306580, 9446096580 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Share this post

scroll to top