മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനം; പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 31നകം അസിസ്റ്റന്റ് ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയ്‌ക്കൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതകള്‍, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പരിശീലനം നേടുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയാത്തവരായിരിക്കണം അപേക്ഷകര്‍. 2020 ലെ പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812562503 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Share this post

scroll to top