തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 8 ന് ആരംഭിക്കും. 2018 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്-യു.ജി.സി രണ്ടാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷകൾ, 2015-2018 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്-യു.ജി രണ്ടാം സെമസ്റ്റര്‍ ബി.ടി.എ ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍, അഫിലിയേറ്റഡ് കോളജുകളിലെ 2019 സിലബസ് 2019 പ്രവേശനം സി.ബി.സി.എസ്.എസ്-യു.ജി.സി രണ്ടാം സെമസ്റ്റര്‍ ബി.ടി.എ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകൾ. എന്നിവയാണ് പുതുക്കിയ ടൈം ടേബിൾ പ്രകാരം നടത്തുക. സര്‍വകലാശാല പഠനവിഭാഗത്തില്‍ 18 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സി.സി.എസ്.എസ് രണ്ടാം സെമസ്റ്റര്‍ എം.എ സാന്‍സ്‌ക്രിറ്റ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ ടൈടേബിള്‍ പിന്നീട് അറിയിക്കും.
