തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിങ് കോളജിലെ 2016-20 ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡപ്പോസിറ്റ്, ടി.സി, സി.സി എന്നിവ കോളജില്‍ വെച്ച് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ അവരുടെ കുടിശ്ശിക നികത്തി ബാങ്ക് അക്കൗണ്ട് നമ്പര്‍ നിര്‍ദ്ദിഷ്ട ഫോമില്‍ രേഖപ്പെടുത്തി ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതാണ്. ജനുവരി 22ന് എം.ഇ, 23ന് ഇ.സി.ഇ, 25ന് ഇ.ഇ.ഇ, 27ന് പി.ടി, 29ന് ഐ.ടി എന്ന ക്രമത്തില്‍ രാവിലെ 10.30 മുതല്‍ 1 മണി വരെ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cuiet.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...