എൻഐഡി: അപേക്ഷ അടുത്തമാസം 7 വരെ

Jan 14, 2021 at 11:36 am

Follow us on

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ അഹമ്മാദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഐഡി വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. www.admission.nid.edu/www.nid.edu എന്ന ലിങ്കുകളിലൂയുടെ ഫെബ്രുവരി 7 ന് വൈകിട്ട് 4 വരെ അപേക്ഷസ്വീകരിക്കും. ഗാന്ധിനഗർ, ബംഗാളൂരു, എന്നി വിടങ്ങളിലും പഠനകേന്ദ്രങ്ങളുണ്ട്. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അസം എന്നിവിടങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളുമുണ്ട്.

\"\"

4 വർഷ ബിഡിസ്, പ്ലസ്ടു/മൂന്ന് വർഷ എൻജിനീയറിങ് ഡിപ്ലോമ ജയിച്ചവർക്കും, ഈ വർഷം പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മൂന്നു കൈവഴികളിലായി പല ശാഖകാലിലും സ്പെഷലൈസ് ചെയ്യാം. മാർച്ച്‌ 14 ന് പ്രാഥമിക അഭിരുചി പരീക്ഷ തിരുവനന്തപുരം അടക്കം 23 കേന്ദ്രങ്ങളിൽ വെച്ച് നത്തും. ഇതിൽ മികവുള്ളവർക്ക് മെയിൻ അഭിരുചി പരീക്ഷ പിന്നീട് നത്തും. ഓൺലൈൻ ആയി വേണം അപേക്ഷിക്കാൻ. 3000 രൂപയാണ് അപേക്ഷ ഫീസ്, ഭിന്നശേഷി വിഭാഗക്കാർക്ക് 1500 രൂപയും. രണ്ടര വർഷ എംഡിസ്, പ്ലസ്ടു കഴിഞ്ഞ് മൂന്ന് അല്ലെങ്കിൽ ന്നാല് വർഷ ബിരുദം അഥവാ പ്ലസ്ടു കഴിഞ്ഞ് ന്നാല് വർഷ ഡിസൈൻ, ഫൈൻആർട്സ്, അപ്ലൈഡ് ആർട്സ്, ആർക്കിടെക്ചർ ഡിപ്ലോമ അവസാന വർഷക്കാരെയും പരിഗണിക്കും. എംഡിസി ലേക്കും സമാനമായ രീതിയിൽ തിയതിക്രമവും, അപേക്ഷാ ഫീസും ആയിരിക്കും. പക്ഷേ രണ്ട് വിഷയങ്ങൾക്കും അപേക്ഷിക്കുന്നവർ ഇരട്ടിത്തുക നൽകണം.

ഗാന്ധിനഗർ, ബംഗലൂരു എന്നീ കേന്ദ്രങ്ങളിലാണ് എംഡിസ് പഠനശാഖകളുള്ളത്. അഹമ്മാദാബാദിളുള്ള പഠനശാഖകൾ അനിമേഷൻ ഫിലിം, ഫിലിം ആൻഡ് വീഡിയോ, ഗ്രാഫിക്, സിറാമിക് ആൻഡ് ഗ്ലാസ്‌, ഫർണിച്ചർ ആൻഡ് ഇന്റീരിയർ പ്രോഡക്ട്, ടെക്സ്റ്റൈൽ. ഗാന്ധിനഗറിൽ ഫോട്ടോഗ്രഫി, ടോയ് ആൻഡ് ഗെയിം, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ഓട്ടമൊബീൽ, ന്യൂ മീഡിയ, സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ്, അപ്പാരൽ, ലൈഫ്‌സ്‌റ്റൈൽ ആക്സസറി. ബംഗളൂരിൽ യൂണിവേഴ്സൽ, ഡിജിറ്റൽ ഗെയിം, ഇൻഫർമേഷൻ, ഇന്ററാക്ഷൻ, റീട്ടെയിൽ എക്സ്പീരിയൻസ് എന്നിവയാണ്.

Follow us on

Related News