കാസര്‍കോട് : കാസര്‍കോട് ഗവ. കോളജില്‍ മലയാളം, അറബിക് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. മലയാളം ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജനുവരി 27 ന് രാവിലെ 10.30 ന് അഭിമുഖത്തിന് കോളജില്‍ ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 25602 എന്ന നമ്പറില്‍ ബന്ധപ്പെടുക.
അറബിക് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജനുവരി 15 ന് രാവിലെ 10.30 ന് കോളജില്‍ നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

0 Comments