ബി.എസ്.സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി : ഓൺലൈൻ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ബി.എസ്.സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർ സമർപ്പിച്ച ഓപ്ഷനുകൾ അടിസ്ഥാനമാക്കിയാണ് അലോട്ട്മെന്റ്. www.lbscentre.Kerala.gov.in എന്ന വൈബ്സൈറ്റിൽ അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ ഫെഡറൽ ബ്രാഞ്ചിന്റെ ശാഖകളിലൂടെയോ ഓൺലൈനിലൂടെയോ ഫീസ് അടച്ച് സീറ്റ് ഉറപ്പു വരുത്തണം. പ്രവേശനം ഉറപ്പാക്കിയവർ അലോട്ട്മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് കോളജുകളിൽ നേരിട്ടു ഹാജരായി അഡ്മിഷൻ നേടണം.

Share this post

scroll to top