ഔഷധ സസ്യബോര്‍ഡില്‍ അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ : സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. ഫെബ്രുവരി രണ്ടിനകം അപേക്ഷ ലഭ്യമാകണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം http://smpbkerala.org/ എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2323151 എന്ന നമ്പറില്‍ ബന്ധപ്പെടുക. വിലാസം: ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ്, കേരള, ഷൊര്‍ണൂര്‍ റോഡ്, തിരുവമ്പാടി.പി.ഒ, തൃശ്ശൂര്‍-22

യോഗ്യത

  1. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 60 ശതമാനത്തില്‍ കുറയാതെ ബോട്ടണിയില്‍ ബിരുദം നേടിയവര്‍ക്ക്് അപേക്ഷിക്കാം.
  2. അംഗീകൃത സ്ഥാപനത്തില്‍ ഔഷധ സസ്യങ്ങളുടെ ഗവേഷണത്തിലും സംരക്ഷണത്തിലും വികസന പദ്ധതികള്‍ എന്നിവയിലും ഓഫീസ് ജോലികളിലുമുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുഴ്‌ഴവരായിരിക്കണം അപേക്ഷകര്‍.
  3. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം
  4. പ്രായപരിധി 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ബാധകം.

Share this post

scroll to top