ചെന്നൈ: കോവിഡ് പശ്ചാത്തലത്തിൽ തുടരുന്ന ഓൺലൈൻ ക്ലാസുകൾക്കായി കോളജ് വിദ്യാർഥികൾക്ക് പ്രതിദിനം 2 ജിബി സൗജന്യ ഇന്റർനെറ്റ് നൽകുമെന്ന് തമിഴ്നാട് സർക്കാർ. വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന ഇന്റർനെറ്റ് കാർഡും നൽകും. തമിഴ്നാട്ടിലെ സർക്കാർ-എയ്‌ഡഡ് കോളജുകളിൽ പഠിക്കുന്നവരടക്കമുള്ള 9.69 ലക്ഷം വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. ആർട്സ് ആൻഡ് സയൻസ്, പോളിടെക്നിക്, എൻജിനിയറിങ് കോളജുകളിലെ വിദ്യാർഥികൾക്കും ആനുകൂല്യം ലഭിക്കും. ജനുവരി മുതൽ ഏപ്രിൽവരെ സൗജന്യ ഇന്റർനെറ്റ് അനുവദിക്കും. പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് തമിഴ്നാട് ആണ് ഇന്റർനെറ്റ് കാർഡുകൾ വിതരണം ചെയ്യുക.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...