തിരുവനന്തപുരം: ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഓഫ്സൈറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന കോഴ്സാണ് ഓഫ്സൈറ്റ് പ്രിന്റിങ് ടെക്നോളജി. പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം- 695024 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക www.captkerala.com. എന്ന വെബ്സൈറ്റോ എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...