ജബൽപുർ മെഡിക്കൽ കോളജിൽ ബി.എ.എസ്.എൽ.പി. പ്രവേശനത്തിന് 9 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജബൽപുർ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളജിൽ ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്‌പീച്ച് ലാംഗ്വേജ് പത്തൊളജി നാലു വർഷ പ്രോഗ്രാമിലേക്ക്‌ പ്രവേശനത്തിന് അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ അംഗീകാരമുള്ള പ്രോഗ്രാമിലേക്ക് ഫിസിക്സ്‌, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, 50 ശതമാനം മാർക്കോടുക്കൂടി പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം മാർക്കുള്ളവർക്കും അപേക്ഷ നൽകാം. പ്ലസ് ടു മെറിറ്റ് പരിഗണിച്ചായിരിക്കും തിരഞ്ഞെടുക്കുക. www.nscbmc.ac.in എന്ന ലിങ്കിൽ അപേക്ഷാഫോംമും, പ്രോസ്‌പെക്ടസും ലഭ്യമാണ്. ജനുവരി ഒമ്പതിനകം അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കണം.

Share this post

scroll to top