പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഡി.എൽ.എഡ്. പ്രവേശനം: തിരുവനന്തപുരം ജില്ലയിലെ ഇന്റർവ്യൂ നാളെ മുതൽ

Jan 6, 2021 at 12:41 pm

Follow us on


തിരുവനന്തപുരം: ജില്ലയിലെ ഡി.എൽ.എഡ്. കോഴ്‌സ് പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗവ.സ്ഥാപനങ്ങളിലേക്കുള്ള ഇന്റർവ്യൂ നാളെ നടക്കും. സ്വാശ്രയ സ്ഥാപനങ്ങളിലേയ്ക്കുള്ള ഇന്റർവ്യൂ 8, 11 തിയതികളിലും നടക്കും. രാവിലെ ഒൻപത് മുതൽ തിരുവനന്തപുരം എസ്.എം.വി.മോഡൽ എച്ച്.എസ്.എസിലാണ് ഇന്റർവ്യൂ.ലിസ്റ്റിലുള്ളവർ എസ്.എസ്.എൽ.സി, പ്ലസ്ടു അസ്സൽ സർട്ടിഫിക്കറ്റ്, നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി), ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നീ രേഖകളുമായി ഇന്റർവ്യൂവിന് ഹാജരാകണമെന്ന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

\"\"

Follow us on

Related News