തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2020-22 അധ്യയന വര്‍ഷത്തിലെ ഡിഫെന്‍സ് ക്വാട്ടയിലും, സ്‌പോര്‍ട്‌സ് ക്വാട്ടയിലും അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ബി.എഡ് പ്രവേശനത്തിനായി താല്‍പ്പര്യമുള്ള കോളജുകളില്‍ ജനുവരി 6ന് നേരിട്ട് ഹാജരായി അഡ്മിഷന്‍ എടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് കോളജുകളുമായി ബന്ധപ്പെടുക.
ടൈംടേബിള്‍
2021 ജനുവരിയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ്.സി ,എം.കോം മേഴ്‌സി ചാന്‍സ് പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഹാള്‍ടിക്കറ്റുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് കൈപ്പറ്റി ജില്ലകളില്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. തിരുവനന്തപുരം ജില്ലയിലെ കോളജുകള്‍ പരീക്ഷാ കേന്ദ്രമായി തെരെഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ എം.ജി കോളജ് , തിരുവനന്തപുരത്തും കൊല്ലം -പത്തനംതിട്ട ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ ടി.കെ.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, കൊല്ലത്തും ആലപ്പുഴ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ എസ്.ഡി കോളജ് ,ആലപ്പുഴയിലും പരീക്ഷ എഴുതേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.