കോളജ് അധ്യയനം: പ്രിൻസിപ്പൽമാരുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ വീഡിയോ കോൺഫ്രൻസ് നാളെ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് നാളെ മുതൽ റഗുലർ ക്ലാസുകൾ പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ മന്ത്രി കെ.ടി.ജലീൽ കോളജ് പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചു. സംസ്ഥാനത്തെ കോളജ് പ്രിൻസിപ്പൽമാരുമായി മന്ത്രി നാളെ വീഡിയോ കോൺഫറൻസ് നടത്തും. നാളെ ഉച്ചയ്ക്ക് 2ന് സർക്കാർ / എയ്ഡഡ് കോളജ് പ്രിൻസിപ്പൽമാരുമായും വൈകിട്ട് 4ന് സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാരുമായും കോൺഫറൻസ് നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കോളജ് / സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർമാരും പങ്കെടുക്കും. മീറ്റിങ് ലിങ്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റേയും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെയും വെബ് സൈറ്റുകളിൽ ലഭ്യമാണ്.

Share this post

scroll to top