ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം

തിരുവനന്തപുരം : ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്റെ നേതൃതത്തിൽ യുവജനങ്ങൾക്കായി പ്രസംഗ മൽസരം സംഘടിപ്പിക്കുന്നു . മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ളവർ ബയോഡേറ്റ സഹിതം കേരള സംസ്ഥാന യുവജനകമ്മീഷൻ, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ 695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ youthday2020@gmail.com എന്ന ഇ-മെയിലിലോ 31 ന് 5 മണിക്കു മുമ്പായി അപേക്ഷിക്കണം. ജനുവരി 12 നു നടക്കുന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 15,000 രൂപ, 10,000 രൂപ, 5,000 രൂപ ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും വിതരണം ചെയ്യും

Share this post

scroll to top