തിരുവനന്തപുരം:പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐഐടി ബോംബെ അഖിലേന്ത്യാ തലത്തിൽ ഓപ്പൺ ഹാർഡ്‌വെയർ ഐ ഒ ടി – ജിയോസ്പേഷ്യൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ കേന്ദ്രത്തിന്റെയും (ഐസിഫോസ്) ഐഐടി തിരുപ്പതിയുടെയും പങ്കാളിത്തത്തോടെയാണ് ഐഐടി ബോംബെ – ഫോസീ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്കും ഐ ഒ ടി, ജിയോസ്പേഷ്യൽ വിദഗ്ധർക്കും പ്രൊഫഷനലുകൾക്കും സ്റ്റാർട്ടപ്പുകൾക്കും അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനും കഴിവ് തെളിയിക്കാനും ഐ ഒ ടി – ജിയോസ്പേഷ്യൽ സാങ്കേതികവിദ്യ ഉപയോഗിച്ചു വിവിധ പ്രശനങ്ങൾക്ക് പരിഹാരം കണ്ടെത്താനുമുള്ള അവസരം ഒരുക്കുകയാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. വിജയികൾക്ക് നേരിട്ട് ഐഐടി ബോംബെ നടത്തുന്ന വിവിധ ഫെല്ലോഷിപ്പ് / ഇന്റേൺഷിപ്പ് തുടങ്ങിയവയിലേക്ക് മുൻഗണന ലഭിക്കും. ഹാക്കത്തോണിന്റെ ഉദ്ഘാടനം ഏപ്രിൽ 29ന് ഉച്ചയ്ക്ക് 2.30ന് കാര്യവട്ടം സ്പോർട്സ് ഹബ്ബിലുള്ള ഐസിഫോസിൽ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : https://iot-gis-hackathon.fossee.in/home#about.
കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ...