തേഞ്ഞിപ്പലം:പൂനെയിലെ സാവിത്രി ഭായി പൂലെ യൂണിവ്വേഴ്സിറ്റിയിൽ നടന്ന അന്തർ സർവകലാശാല ബേസ്ബോൾ മത്സരത്തിൽ കാലിക്കറ്റ് സർവകലാശാല വനിത ടീമിന് ഒന്നാം സ്ഥാനം. സാവിത്രി ഭായി പൂലെ യൂണിവ്വേഴ്സിറ്റിയെ 08-06 എന്ന സ്കോറിനു തോൽപ്പിച്ചാണ് കാലിക്കറ്റ് ടീം ഒന്നാം സ്ഥാനം നേടിയത്. ടൂർണമെന്റിലെ മോസ്റ്റ് ഡിസ്‌സിപ്ലിൻഡ് ടീമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തിരഞ്ഞെടുത്തു.
മത്സരത്തിലെ മികച്ച പിച്ചർ അവാർഡ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അമൃത എ എം കരസ്തമാക്കി.
ടീം അംഗങ്ങൾ,ശ്രുതി എം സ് (ക്യാപ്റ്റൻ, ഫാറൂഖ് കോളേജ്) അനഘ കെ (വൈസ് ക്യാപ്റ്റൻ ), വിസ്മയ ടി, ഹൃതിക ശ്യാം, സ്നേഹ ടി, സാന്ദ്ര എം, ആര്യ എം (വിമല കോളേജ്) നാസിന ഷെറിൻ, സഫ്ന ഷെറിൻ, റജ ഫാത്തിമ, അഷിക പ്രകാശ്, അമൃത എ.എം (ഫാറൂഖ് കോളേജ് ) അൻസമോൾ രാജു, അശ്വിനി യു (മേഴ്‌സി കോളേജ് ),അലീന അജയ്, പൂജ വി നായർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്മെന്റ് ).
കോച്ച്- വിഷ്ണു ടി സി
മാനേജർ – റിന്റ ചെറിയാൻ.
- ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾ
- എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഉത്തരക്കടലാസ് വിതരണം ആരംഭിച്ചു
- എസ്എസ്എൽസി ഐറ്റി പരീക്ഷ, മോഡൽ പരീക്ഷകൾ: വിശദ വിവരങ്ങൾ അറിയാം
- എസ്എസ്എൽസി പരീക്ഷ 2025: തീയതികളും ടൈം ടേബിളും
- സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറി