editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കലോത്സവം: മത്സരത്തിനുള്ള 24 വേദികളുടെ വിശദവിവരങ്ങൾകോഴിക്കോട് കേളികൊട്ടുയരാൻ ഇനി 26ദിനങ്ങൾ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പുറത്തിറങ്ങിലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ റോബോട്ടിക്സ് ലാബുകൾ: കിറ്റ് വിതരണം ഇന്നുമുതൽC-DOT പ്രോജക്ട് എന്‍ജിനീയര്‍: പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളംഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പത്തോളജി പിജി കോഴ്സുകൾമത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഫിഷറീസ് ഓഫീസര്‍,അസിസ്റ്റന്റ്: ഡിസംബര്‍ 31നകം അപേക്ഷിക്കണംകണ്ണൂർ സർവകലാശാല പരീക്ഷ ഹാൾ ടിക്കറ്റുകൾപ്രാക്ടിക്കൽ, പരീക്ഷാഫലം, പരിശീലനം: എംജി സർവകലാശാല വാർത്തകൾഅധ്യാപക നിയമനം, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റം

എം.ജി സര്‍വകലാശാല സീറ്റൊഴിവും പരീക്ഷാ ഫലവും

Published on : December 24 - 2020 | 6:55 pm

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ 2020 അഡ്മിഷന്‍ എം.എ. ആന്ത്രോപ്പോളജി പ്രോഗ്രാമില്‍ എസ്.സി./എസ്.ടി. വിഭാഗങ്ങളില്‍ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 28ന് രാവിലെ 11.30ന് സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഓഫീസില്‍ എത്തണം.

പരീക്ഷാ ഫലം

  1. 2020 ജനുവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എസ.്‌സി. ഇലക്ട്രോണിക്‌സ് സപ്ലിമെന്ററി (അദാലത്ത് – സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.
  2. 2020 ജനുവരിയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്ട്രോണിക്‌സ് സപ്ലിമെന്ററി (അദാലത്ത് – സ്‌പെഷല്‍ മേഴ്‌സി ചാന്‍സ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.

അപേക്ഷാ തിയതി നീട്ടി

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടി. www.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ജനുവരി 15 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ട് പകര്‍പ്പുകളും മറ്റുരേഖകളുടെ പകര്‍പ്പുകളും ഡെപ്യൂട്ടി രജിസ്ട്രാര്‍ -2 (ഭരണവിഭാഗം) മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ. കോട്ടയം, പിന്‍: 686560 എന്ന വിലാസത്തില്‍ ജനുവരി 25നകം നല്‍കണം. വിശദവിവരവും വിജ്ഞാപനവും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

ഇന്റേണല്‍ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യണം

രണ്ടാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.), രണ്ടാം സെമസ്റ്റര്‍ പി.ജി. (പി.ജി. സി.എസ്.എസ്.) പരീക്ഷകളുടെയും, ഒന്നാം സെമസ്റ്റര്‍ ബി.എഡ്. പരിക്ഷകളുടെയും ഇന്റേണല്‍ മാര്‍ക്കുകള്‍ ഡിസംബര്‍ 30ന് വൈകീട്ട് അഞ്ചുവരെ അപ്‌ലോഡ് ചെയ്യാം.

ഓണ്‍ലൈന്‍ കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പരിശീലനം

എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ. വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ വി.എച്ച്.എസ്.ഇ. കരിയര്‍ മാസ്റ്റര്‍മാര്‍ക്കായി സംസ്ഥാനതല ഓണ്‍ലൈന്‍ കരിയര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി ഒന്നുമുതല്‍ 16 വരെയാണ് പരിശീലനം. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഡിസംബര്‍ 28ന് രാവിലെ 10ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷത വഹിക്കും. യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ മേധാവി പ്രൊഫ. ടി.വി. തുളസീധരന്‍, നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ എം.എ. ജോര്‍ജ് ഫ്രാന്‍സിസ്, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ.ആര്‍. മിനി, സി.ജി.സി.സി. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എ. എം. റിയാസ്, സംസ്ഥാന വൊക്കേഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ ടി. സജിത് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജി. ജയശങ്കര്‍ പ്രസാദ്, ഡെപ്യൂട്ടി ചീഫ് ആര്‍. ദീപു എന്നിവര്‍ പങ്കെടുക്കും.

0 Comments

Related News