കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ രണ്ടാം സെമസ്റ്റര്‍ എം.എഡ്. (സി.എസ്.എസ്. – 2019-21 ബാച്ച്) പരീക്ഷകള്‍ ഡിസംബര്‍ 31 മുതല്‍ ആരംഭിക്കും. 1165 രൂപയാണ് പരീക്ഷഫീസ്. 30 രൂപയാണ് അപേക്ഷഫോമിന്റെ ഫീസ്. ഇ-പേയ്‌മെന്റ് പോര്‍ട്ടല്‍ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. പിഴയില്ലാതെ ഡിസംബര്‍ 28 വരെയും പിഴയോടെ 29 വരെയും സൂപ്പര്‍ഫൈനോടെ 30 വരെയും അപേക്ഷിക്കാം. എസ്.സി./എസ്.ടി./ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ ഫീസടയ്‌ക്കേണ്ടതില്ല.
പുതുക്കിയ പരീക്ഷ തീയതി
ഡിസംബര്‍ 17, 18, 21, 22, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും യഥാക്രമം ഡിസംബര്‍ 28, 29, 30, 31, ജനുവരി ഒന്ന് തീയതികളില്‍ നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
പരീക്ഷഫലം
2019 സെപ്തംബറില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ് സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി ഒന്നുവരെ അപേക്ഷിക്കാം.
സ്‌പോട്ട് അഡ്മിഷന്‍
മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ എം.എഡ് പ്രോഗ്രാമില്‍ ഒഴിവുള്ള രണ്ട് സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവര്‍ ഡിസംബര്‍ 19ന് sps@mgu.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ സ്‌പോട്ട് അഡ്മിഷനായി രജിസ്റ്റര്‍ ചെയ്യണം. യോഗ്യത, ജാതി, വരുമാനം, എന്‍.സി.സി./എക്‌സ് സര്‍വീസ്/എന്‍.എസ്.എസ്. എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും എസ്.എസ്.എല്‍.സി., ബി.എഡ്., ബിരുദാനന്തര ബിരുദം, മാര്‍ക്ക്‌ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും പി.ഡി.എഫ്. ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്ത് ഇമെയിലിലേക്ക് അയയ്ക്കണം
പ്രവേശനം
- മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ ബിരുദപ്രവേശനത്തിന് ഒഴിവുള്ള മെറിറ്റ് സീറ്റിലേക്കും നവീന പ്രോഗ്രാമുകളിലേക്കുമുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിലുള്‍പ്പെട്ടവര്‍ കോളജുമായി ബന്ധപ്പെട്ട് നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശനം നേടണം. ബിരുദപ്രവേശന നടപടികള്‍ ഡിസംബര്‍ 23ന് അവസാനിക്കും. ഡിസംബര്‍ 23ന് ശേഷം പ്രവേശനം അനുവദിക്കില്ല.
- മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ അനുവദിച്ച നവീന ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് ഡിസംബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാം ഇന്‍ ലാംഗ്വേജസ്-ഇംഗ്ലീഷ്, ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാം ഇന്‍ ബേസിക് സയന്‍സ്-കെമിസ്ട്രി/ സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്റഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാം ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്-ഡാറ്റ അനലിറ്റിക്‌സ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. www.cap.mgu.ac.in എന്ന ക്യാപ് വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍. ഡിസംബര്‍ 29ന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി ആറിനകം പ്രവേശനം പൂര്‍ത്തീകരിക്കും. ഒന്നാം സെമസ്റ്റര്‍ ക്ലാസുകള്‍ ജനുവരി ഏഴിന് ആരംഭിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിന് 375 രൂപയും പൊതുവിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷ ഫീസ്. വിശദവിവരത്തിന് ക്യാപ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഒഴിവുകള്‍
- സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ എം.എസ് സി. ഫിസിക്‌സിന് എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യരായവര്‍ ഡിസംബര്‍ 28ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ രേഖകളുടെ അസലും അഡ്മിഷന്‍ ഫീസും സഹിതം എത്തണം. വിശദവിവരത്തിന് ഫോണ്‍: 0481-2731043.
- മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എനര്‍ജി മെറ്റീരിയല്‍സില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ താല്‍ക്കാലിക ഒഴിവുണ്ട്. ഡെവലപ്‌മെന്റ് ഓഫ് നാനോസെല്ലുലോസ് കോമ്പോസൈറ്റ്‌സ് ഫോര്‍ ടയര്‍ എന്‍ജിനീയറിംഗ് എന്ന വിഷയത്തിലുള്ള ത്രിവത്സര പ്രൊജക്ടിലാണ് ഒഴിവ്. മാസം 30000 രൂപ ലഭിക്കും. യോഗ്യത: ജെ.ആര്‍.എഫും, കെമിസ്ട്രി/ പോളിമര്‍ കെമിസ്ട്രി/ പോളിമര്‍ സയന്‍സ് എന്നിവയിലൊന്നില്‍ എം.എസ് സി.യും അല്ലെങ്കില്‍ പോളിമര്‍/ നാനോസയന്‍സ്/ കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബി.ടെക്/എം.ടെക്. താല്പര്യമുള്ളവര്‍ ഡിസംബര്‍ 25നകം semmgu19@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 9946150512.
അലോട്ട്‌മെന്റ്
- മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവരും ഒന്നാം അലോട്ട്‌മെന്റില്‍ താല്‍ക്കാലിക പ്രവേശനമെടുത്തവരും ഡിസംബര്‍ 21ന് വൈകീട്ട് നാലിനകം കോളജുകളില്‍ സ്ഥിരപ്രവേശനം നേടണം. നിശ്ചിത സമയത്തിനകം പ്രവേശനം കണ്‍ഫേം ചെയ്യാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് എസ്.സി./എസ്.ടി. ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് വരെ താല്‍ക്കാലിക പ്രവേശനത്തില്‍ തുടരാം. രണ്ടാം അലോട്ട്‌മെന്റിന് ശേഷം എസ്.സി./എസ്.ടി. വിഭാഗങ്ങള്‍ക്കുള്ള രണ്ട് പ്രത്യേക അലോട്ട്‌മെന്റുകള്‍ നടക്കും. തുടര്‍ന്ന് എല്ലാ വിഭാഗക്കാര്‍ക്കുമായി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളും ഫൈനല്‍ അലോട്ട്‌മെന്റും നടക്കും. പ്രത്യേക അലോട്ട്‌മെന്റില്‍ പുതുതായി അനുവദിച്ച നവീന പ്രോഗ്രാമുകളും ഉള്‍പ്പെടും. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫീസടയ്ക്കാതെതന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഡിസംബര്‍ 22ന് ശേഷമുള്ള അലോട്ട്‌മെന്റ് തീയതികള്‍ www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇതനുസരിച്ച് ഓപ്ഷനുകള്‍ നല്‍കാം.
- മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ബി.എഡ്. പ്രവേശനത്തിന് മൂന്നാം അലോട്ട്‌മെന്റിന്‌ശേഷം എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്കായി രണ്ട് പ്രത്യേക അലോട്ട്‌മെന്റും തുടര്‍ന്ന് എല്ലാ വിഭാഗക്കാര്‍ക്കുമായി രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റും ഫൈനല്‍ അലോട്ട്‌മെന്റും നടത്തും. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫീസടയ്ക്കാതെതന്നെ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. അലോട്ട്‌മെന്റുകളുടെ തീയതി www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇതനുസരിച്ച് ഓപ്ഷനുകള്‍ നല്‍കണം.

0 Comments