തിരുവനന്തപുരം: സ്‌കോള്‍-കേരള മുഖേനയുള്ള ഹയര്‍ സെക്കൻഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. ഡിസംബര്‍ 31 വരെയാണ് 60 രൂപ പിഴയോടെ നീട്ടിയത്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി ഫീസടച്ച് രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും സ്‌കോള്‍-കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം. ഇതിനകം രജിസ്റ്റര്‍ ചെയ്തവരില്‍ അപേക്ഷയും, അനുബന്ധരേഖകളും സമര്‍പ്പിക്കാത്തവര്‍ 21ന് മുമ്പ് അവ എത്തിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്: സീറ്റൊഴിവ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം...