പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സമയം ഉയര്‍ത്താന്‍ ആലോചന

തിരുവനന്തപുരം: പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് അരമണിക്കൂര്‍ കൂടി പഠന സമയം ഉയര്‍ത്താന്‍ ആലോചന. ജനുവരി ആദ്യവാരം മുതല്‍ മൂന്ന് മണിക്കൂര്‍ ക്ലാസ് സംഘടിപ്പിക്കാനാണ് അലോചിക്കുന്നത്. ഈ മാസം 18 മുതല്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകള്‍ നടക്കുന്നതുകൊണ്ട് ക്ലാസുകള്‍ നടത്താനാവില്ല. അതിനാലാണ് ഇനിയും പഠന സമയം വര്‍ധിപ്പിക്കേണ്ടി വരുന്നത്. പത്താം ക്ലാസുകാര്‍ക്ക് ഈമാസം 24 മുതല്‍ 27 വരെ ക്ലാസുകള്‍ ഇല്ല. അതിനാല്‍ ഇവര്‍ക്കും സമയക്രമം പുതുക്കേണ്ടിവരും.

Share this post

scroll to top