തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഈ മാസം 17നാണ് യോഗം ചേരുക. മന്ത്രി സി. രവീന്ദ്രനാഥും വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പൊതുപരീക്ഷകൾ അനിവാര്യമായ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ അടുത്ത മാസം പുന:രാരംഭിക്കുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും. ഈ മാസം 17 മുതൽ 10, 12 ക്ലാസുകളിലെ അധ്യാപകർ ജോലിക്ക് എത്തണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് അതത് സ്കൂളുകളിലെ അധ്യാപകരിൽ അൻപത് ശതമാനം പേർ ഒരു ദിവസം എന്ന രീതിയിൽ സ്കൂളിലെത്താനാണ് നിർദേശം. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് ഈ അധ്യയനവർഷം മുഴുവൻ മുഴുവൻ ഓൺലൈൻ വഴിയാകും ക്ലാസുകൾ നടക്കുക. ഈ ക്ലാസുകളിൽ ഉള്ളവർക്ക് പൊതുപരീക്ഷ ഒഴിവാക്കുമെന്നാണ് സൂചന.

0 Comments