ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ 10, 12 ക്ലാസ്സുകളിലെ വാർഷിക പൊതുപരീക്ഷകൾ പഴയപ്പോലെ നേരിട്ട് നടത്തുമെന്ന് സി.ബി.എസ്.ഇ. പരീക്ഷകൾ ഓൺലൈൻ സംവിധാനത്തിൽ നടത്തില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷകൾ നടത്തും. പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കായി ബദൽ മാർഗങ്ങൾ സ്വീകരിക്കും. പരീക്ഷാതീയതിയും മറ്റു ക്രമീകരണങ്ങളും വിദഗ്ധ യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു. നീറ്റ്,ജെ.ഇ.ഇ,സി.ബി.എസ്.ഇ പരീക്ഷകളെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെയ്ക്കാൻ ഈ മാസം 10ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ തൽസമ വെബിനാർ നടത്തും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. പരീക്ഷാതീയതി, സിലബസ് എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ വെബിനാറിൽ ഉന്നയിക്കാം.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...