യു.പി.എസ്.സി: കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യു.പി.എസ്.സി നടത്തിയ കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. upsc.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷയുടെ ഫലം അറിയാം. ഒക്ടോബര്‍ 17, 18 തീയതികളിലാണ് യു.പി.എസ്.സി പരീക്ഷ നടത്തിയത്. പരീക്ഷയില്‍ വിജയിച്ചവരെ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖത്തിന്റെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. ഡിസംബര്‍ 14 മുതല്‍ 24ന് വൈകുന്നേരം 6 വരെ ഡിറ്റെയില്‍ഡ് ആപ്ലിക്കേഷന്‍ ഫോം യു.പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ലഭ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ ആപ്ലിക്കേഷന്‍ ഫോമും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.

Share this post

scroll to top