പ്രധാന വാർത്തകൾ
സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ്  28ന് വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുംമഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകനത്ത മഴ തുടരുന്നു: നാളെ 12 ജില്ലകളിൽ അവധി

ക്ഷേമ നിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റ്; അവസാന തിയതി ജനുവരി 15

Nov 27, 2020 at 5:40 pm

Follow us on

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ നല്‍കാം. അപേക്ഷകള്‍ ജനുവരി 15ന് മുമ്പ് www.labourwelfarefund.in എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. അപേക്ഷക്കൊപ്പം അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. ഇവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

യോഗ്യത

  1. 2020-21 അദ്ധ്യയന വര്‍ഷത്തില്‍ 8, 9, 10, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്, പ്ലസ് വണ്‍/ ബി.എ/ ബി.കോം/ ബി.എസ്സി/ എം.എ/ എം.കോം/ എം.എസ്.ഡബ്ല്യു/ എം.എസ്സി/ ബി.എഡ് എന്നിവര്‍ക്ക് അപേക്ഷിക്കാം. പാരലല്‍ കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയില്ല

2. പ്രൊഫഷണല്‍ കോഴ്‌സുകളായ എന്‍ജിനീയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ ഫാംഡി/ ബി.എസ്സി നഴ്‌സിംഗ്/ പ്രൊഫഷണല്‍ പി.ജി കോഴ്‌സുകള്‍/ പോളിടെക്‌നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇന്‍ നഴ്‌സിംഗ്/ പാരാ മെഡിക്കല്‍ കോഴ്‌സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എന്‍ജിനിയറിങ് (ലാറ്ററല്‍ എന്‍ട്രി) അഗ്രിക്കള്‍ച്ചറല്‍/ വെറ്റിനറി/ ഹോമിയോ/ ബി.ഫാം/ ആയുര്‍വേദം/ എല്‍.എല്‍.ബി (3 വര്‍ഷം, 5 വര്‍ഷം)/ ബി.ബി.എം/ ഫിഷറീസ്/ബി.സി.എ/ ബി.എല്‍.ഐ.എസ്.സി/ എച്ച്.ഡി.സി ആന്‍ഡ് ബി.എം/ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/ സി.എ. ഇന്റര്‍മീഡിയേറ്റ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.

Follow us on

Related News