തിരുവനന്തപുരം: വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ സഹായത്തോടെ അലങ്കാര മത്സ്യ കൃഷിയിൽ സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്നു. നവംബർ 18 മുതൽ 21 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ വിദ്യാർത്ഥികൾക്ക് വീടുകളിലിരുന്ന് പങ്കെടുക്കാം. 4500 ഓളം വിദ്യാർഥികൾക്കായി എൻ.എസ്.എസിന്റെയും വി.എച്ച്.എസ്.ഇയുടെയും നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ റിസോഴ്സ്പേ ഴ്സണലുകളായ ഡോ.റ്റി.വി.അന്ന മേഴ്സി, ജൂഡിൻ ജോൺ ചാക്കോ, വേണുഗോപാൽ എന്നിവർ പങ്കെടുക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമുദ്ര പഠന സർവകലാശാല സർട്ടിഫിക്കറ്റ് നൽകും.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...