തിരുവനന്തപുരം: ബിടെക്. പരീക്ഷ മൂല്യനിർണയത്തിലുണ്ടായ പിഴവുകളുമായി ബന്ധപ്പെട്ട് അതത് അധ്യാപകരിൽനിന്ന് വിശദീകരണം തേടാൻ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. ബിടെക് ഏഴാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണ്ണയം നടത്തിയ 82 അധ്യാപകരിൽ നിന്നാണ് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. ഏഴാം സെമസ്റ്റർ പരീക്ഷയുടെ 2,08,226 ഉത്തരക്കടലാസുകളുടെ പ്രഥമ മൂല്യനിർണയത്തിനുശേഷം 24,854 ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്തിയിരുന്നു. ആദ്യ മൂല്യനിർണ്ണയത്തിൽ പരാജയപ്പെട്ട 24 ശതമാനം വിദ്യാർത്ഥികൾ പുനർമൂല്യ നിർണ്ണയത്തിൽ വിജയിച്ചിരുന്നു. 34 ശതമാനം വിദ്യാർത്ഥികൾ ഉയർന്ന ഗ്രേഡ് നേടുകയും ചെയ്തിരുന്നു. പുനർമൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളിൽ 15 മാർക്കിലധികം വ്യത്യാസം രേഖപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 57 അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ നോട്ടീസ് നൽകുക.
ബിടെക് പരീക്ഷയുമായി ബന്ധപ്പെട്ട വാട്സാപ്പ് കോപ്പിയടി സംഭവത്തിൽ സൈബർ പോലീസിൽ പരാതി നൽകാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...