എം.ജി സർവകലാശാല: വിവിധ പരീക്ഷകളും പരീക്ഷാ കേന്ദ്രങ്ങളും

പിഎച്ച്.ഡി. പ്രവേശന പരീക്ഷ; അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാലയിൽ പിഎച്ച്.ഡി. പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നവംബർ 18ന് വൈകീട്ട് അഞ്ചുവരെ നീട്ടി. വിശദവിവരത്തിന് www.phd.mgu.ac.in സന്ദർശിക്കുക. ഫോൺ: 0481-2732947.

മൂന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി

2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി (റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കം നവംബർ 30 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി

2020 ജനുവരിയിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2018-2020 ബാച്ച് മൂന്നാം സെമസ്റ്റർ എം.എസ് സി. സൈക്കോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ പരീക്ഷാഫലം

2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബർ 27 വരെ സർവകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

എം.എസ്.സി ഒന്നാം സെമസ്റ്റർ

ഒന്നാം സെമസ്റ്റർ എം.എസ്സി. ആക്ചൂറിയൽ സയൻസ് (2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ആക്ചൂറിയൽ കമ്പ്യൂട്ടിംഗ് 1 എന്ന പേപ്പറിന്റെ പരീക്ഷ നവംബർ 19ന്.

ബി.എഡ് രണ്ടാം സെമസ്റ്റർ പരീക്ഷകൾ

അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി – ദ്വിവത്സരം) പരീക്ഷകൾ ഡിസംബർ ഒന്നുമുതൽ. പിഴയില്ലാതെ നവംബർ 19 വരെയും 525 രൂപ പിഴയോടെ 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 210 രൂപയും സപ്ലിമെന്ററി വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം. വിശദമായ ടൈംടേബിളിന് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

ബി.എ, ബി.കോം പരീക്ഷാ കേന്ദ്രങ്ങൾ

നവംബർ 18 മുതൽ നടത്തുന്ന 5, 6 സെമസ്റ്റർ ബി.എ., ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചു. വിശദവിവരങ്ങൾക്ക് www.mgu.ac.in എന്ന വെബ്‌സൈറ്റിലെ എക്‌സാം നോട്ടിഫിക്കേഷൻസ് എന്ന ലിങ്ക് സന്ദർശിക്കുക.

ബി.എ., ബി.കോം. പ്രൈവറ്റ് പരീക്ഷാ കേന്ദ്രം

നവംബർ 18 മുതൽ നടത്തുന്ന 5, 6 സെമസ്റ്റർ ബി.എ., ബി.കോം. പ്രൈവറ്റ് രജിസ്ട്രേഷൻ (സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകൾക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചു. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിലെ എക്സാം നോട്ടിഫിക്കേഷൻസ് എന്ന ലിങ്കിൽ ലഭിക്കും. വിദ്യാർഥികൾ അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റി പരീക്ഷയെഴുതണം. ഹാൾടിക്കറ്റ് വിതരണം നവംബർ 17ന് ആരംഭിക്കും.

പരീക്ഷാ കേന്ദ്രം മാറ്റത്തിന് അപേക്ഷിക്കാം


അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (റഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) /ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (സപ്ലിമെന്ററി/മേഴ്സി ചാൻസ്) നവംബർ 2020 പരീക്ഷകൾക്ക് പരീക്ഷാ സെന്റർ മാറ്റം ആഗ്രഹിക്കുന്നവർ സർവകലാശാല വെബ്‌സൈറ്റിലെ https://forms.gle/adbvRvPkhbA7nEo88 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി (നവംബർ 17) ഉച്ചകഴിഞ്ഞ് 1 മണിക്ക് മുമ്പായി അപേക്ഷിക്കാം.

പ്രത്യേക പരീക്ഷകേന്ദ്രങ്ങളില്ല

മഹാത്മാഗാന്ധി സർവകലാശാല ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന പരീക്ഷകൾക്ക് സർവകലാശാലയുടെ പ്രവർത്തനപരിധിക്ക് പുറത്ത് പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കില്ല. റഗുലർ/സപ്ലിമെന്ററി വിദ്യാർഥികൾ അവരവരുടെ കോളേജുകളിലെ പരീക്ഷകേന്ദ്രങ്ങളിലും പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾ സർവകലാശാല വെബ്സൈറ്റിൽ വിജ്ഞാപനം ചെയ്തിട്ടുള്ള പരീക്ഷകേന്ദ്രങ്ങളിലും പരീക്ഷയ്ക്ക് എത്തണം.

Share this post

scroll to top