ബി.എ, ബി.കോം. പ്രൈവറ്റ് പരീക്ഷാ കേന്ദ്രങ്ങൾ: ഹാൾടിക്കറ്റ് വിതരണം നവംബർ 17ന്

കോട്ടയം : നവംബർ 18 മുതൽ മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന ബി.എ., ബി.കോം. (അഞ്ച്, ആറ് സെമസ്റ്റർ) പ്രൈവറ്റ് രജിസ്‌ട്രേഷൻ(സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പരീക്ഷ കേന്ദ്രം അനുവദിച്ചു. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിലെ എക്‌സാം നോട്ടിഫിക്കേഷൻസ് എന്ന ലിങ്കിൽ ലഭിക്കും. വിദ്യാർഥികൾ അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റി പരീക്ഷയെഴുതണം. ഹാൾടിക്കറ്റ് വിതരണം നവംബർ 17ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ താഴെ കാണുന്ന ലിങ്കിൽ ലഭിക്കും.

www.mgu.ac.in/uploads/2020/11/V-VI-Sem-Supply-Centre-ntfn.pdf?x82015

:

Share this post

scroll to top