തിരുവനന്തപുരം : കോട്ടയം, തിരുവനന്തപുരം, കണ്ണൂർ സർക്കാർ നഴ്‌സിംഗ് കോളജുകളിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് www.lbscentre.kerala.gov.in ൽ ഓൺലൈനായി നവംബർ 21 വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ്. ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക്ക് വിവരങ്ങൾ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്ലോഡ് ചെയ്യണം.
അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പ്ലസ്ടു തലത്തിൽ പഠിക്കണം. കൂടാതെ റഗുലറായി പഠിച്ച ബി.എസ്സി നഴ്‌സിംഗ്/ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ്/ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡൈ്വഫറി കോഴ്‌സ് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. അഡ്മിഷൻ സമയത്ത് കെ.എൻ.എം.സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരളത്തിന് പുറത്ത് പഠിച്ചവർ അതത് സംസ്ഥാനത്തെ നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഉയർന്നപ്രായപരിധി 45 വയസ്സ്. സർവീസ് ക്വാട്ടയിലുള്ളവർക്ക് 49 വയസ്സ്.
പ്രവേശന പരീക്ഷ നവംബർ 28ന് നടത്തും. തിരുവനന്തപുരം പാളയത്തെ എൽ.ബി.എസ് സെന്ററിന്റെ ഹെഡ്ക്വാർട്ടേഴ്‌സിലാണ് പ്രവേശന പരീക്ഷ. പ്രവേശന പരീക്ഷയുടെയും നഴ്‌സിംഗ് സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ എൽ.ബി.എസ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് കേന്ദ്രീകൃത അലോട്ട്‌മെന്റ് മുഖേന പ്രവേശനം നടത്തും. ഫോൺ: 0471-2560363,364.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...