വിഎച്ച്എസ്ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബർ 18 മുതൽ


തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 മുതൽ ആരംഭിക്കും. റഗുലർ വിഭാഗം വിദ്യാർഥികൾ ഫീസടച്ച് അപേക്ഷകൾ നവംബർ 18 നകവും രണ്ടാം വർഷ അന്തിമ പരീക്ഷയിൽ യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാർഥികൾ ഫീസടച്ച് ചെലാൻ സഹിതം അപേക്ഷ നവംബർ 19 നകവും പഠനം നടത്തിയ സ്‌കൂളുകളിൽ നൽകണം. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ്.ഇ പരീക്ഷാകേന്ദ്രങ്ങളിലും vhsems.kerala.gov.in ലും ലഭിക്കും.

Share this post

scroll to top