കാലിക്കറ്റ് സർവകലാശാല: എം.എ ഇംഗ്ലീഷ്, എം.എസ്.സി ഫുഡ്‌ സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനം

എം.എ. ഇംഗ്ലീഷ് പ്രവേശനം

കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് പഠനവകുപ്പിലെ 2020-21 വര്‍ഷത്തേക്കുള്ള എം.എ. ഇംഗ്ലീഷ് പ്രവേശനം നവംബര്‍ 16, 19 തീയതികളില്‍ നടക്കും. 16-ന് ജനറല്‍ സീറ്റുകളിലേക്കും 19-ന് സംവരണം ചെയ്ത സീറ്റുകളിലേക്കുമാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9847144563 എന്ന നമ്പറില്‍ ബന്ധപ്പെടുക.

എം.എസ്.സി ഫുഡ്‌ സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനം

കാലിക്കറ്റ് സർവകലാശാലക്കു കീഴിലുള്ള സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി 2020-21 വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ബി.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ബിരുദ ധാരികളായ അപേക്ഷകരില്‍ 1 മുതല്‍ 30 വരെ റാങ്കിലുള്‍പ്പെട്ടവര്‍ നവംബര്‍ 16-ന് രാവിലെ 10 മണിക്കും 31 മുതല്‍ 60 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും, മറ്റു ബി.എസ്.സി ബിരുദധാരികളില്‍ 1 മുതല്‍ 50 വരെ റാങ്കിലുൾപ്പെട്ടവർ നവംബര്‍ 17-ന് രാവിലെ 10 മണിക്കും, 51 മുതല്‍ 100 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും പ്രവേശനത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0494 2407345 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share this post

scroll to top