ഗവേഷക വിദ്യാർത്ഥികളുടെ ഫെലോഷിപ്പ്തുക ഉടൻ നൽകും: യുജിസി

ന്യൂഡൽഹി: ഗവേഷക വിദ്യാർത്ഥികളുടെ മാസങ്ങളായി മുടങ്ങിക്കിടന്ന ഫെലോഷിപ്പ് തുകകൾ ഉടനടി ലഭ്യമാക്കുമെന്ന് യു.ജി.സി അറിയിച്ചു. സാങ്കേതിക തകരാർ മൂലമമാണ് തുക അനുവദിക്കാൻ സാധിക്കാതിരുന്നതെന്നും യു.ജി.സി വ്യക്തമാക്കി. ജെ.ആർ.എഫ് ഫെലോഷിപ്പ് തുകയായ
31,000 രൂപയും, സീനിയർ റിസർച്ച് ഫെലോയ്ക്ക് നൽകിവരുന്ന 35,000 രൂപയുമാണ് മുടങ്ങിക്കിടക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഇൻസ്പെയർ സ്കോളർഷിപ്പ് നേടിയ എൽ.എസ്.ആർ കോളജിലെ വിദ്യാർഥിയായ ഐശ്വര്യ റെഡ്ഡി ആത്മഹത്യ പശ്ചാത്തലത്തിലാണ് ഫെലോഷിപ്പ് തുക വേഗത്തിൽ നൽകാൻ തീരുമാന മായത്.

Share this post

scroll to top