തിരുവനന്തപുരം: ഗവൺമെന്റ് പോളിടെക്നിക്ക് കോളജിൽ
യോഗ്യതയില്ലാത്തവരെ വകുപ്പ് മേധാവിയായി നിയമിച്ചതായി പരാതി. വകുപ്പ് മേധാവിക്ക് എം.ടെക് യോഗ്യത വേണമെന്നിരിക്കെ ബി.ടെക് യോഗ്യതയുള്ളവരെ നിയമിച്ചു എന്നാണ് പരാതി. നേരത്തെ നടത്തിയ നിയമനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അഞ്ചു അധ്യാപകരെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ടെക്സ്‌റ്റൈല്‍ ടെക്നോളജി വിഭാഗത്തിൽ വിവാദ നിയമനം.
ടെക്സ്റ്റൈൽ ടെക്നോളജിയിൽ കേരളത്തിൽ എം.ടെക്. കോഴ്സ് ഇല്ലാത്തതിനാലാണ് ബി.ടെക്. യോഗ്യതയുള്ള ആളെ വകുപ്പുമേധാവിയായി നിയമിക്കുന്നതെന്നാണ് എന്നാണ് പോളിടെക്‌നിക് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ
എ.ഐ.സി.ടി.ഇ. യോഗ്യതയുള്ളവർക്കുമാത്രമേ പുതുക്കിയ ശമ്പള സ്കെയിൽ നൽകാവൂ എന്നും, യോഗ്യതയുള്ളവർ ഇല്ലെങ്കിൽ വകുപ്പുമേധാവി സ്ഥാനത്തേക്ക് നേരിട്ട് നിയമനം നടത്തണമെന്നും എ.ഐ.സി.ടി.ഇ. വ്യക്തമാക്കിയിട്ടുണ്ട്. അതേഅസമയം ഗവൺമെന്റ് പോളിടെക്‌നിക്കുകളിലെ അനധികൃത നിയമനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.