എംജി സർവകലാശാല പരീക്ഷകളും, വിവിധ പരീക്ഷകളുടെ ഫലങ്ങളും

Nov 6, 2020 at 7:42 pm

Follow us on

കോട്ടയം: ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്. – 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 11 വരെയും 525 രൂപ പിഴയോടെ 12 വരെയും 1050 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. കൂടാതെ അപേക്ഷഫോമിന്റെ വിലയായി 30 രൂപ പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. epay.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഫീസടയ്ക്കണം. ബി.എ. വിദ്യാർത്ഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 4 (പരീക്ഷ)നും ബി.കോം. വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ 10 (പരീക്ഷ)നും അപേക്ഷ നൽകണം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ.

പരീക്ഷാഫലം

2019 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ എൻജിനീയറിംഗ് ആന്റ് നെറ്റ്വർക്ക് ടെക്നോളജി (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 19 വരെ അപേക്ഷിക്കാം.

2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 19 വരെ സർവകലാശാല വെബ് സൈറ്റിലെ സ്റ്റുഡന്റ്സ് പോർട്ടൽ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

\"\"

അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസസിൽ എം.പി.ഇ.എസ്. 2020-21 അഡ്മിഷന് പ്രവേശന പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ സ്പോർട്സ് അച്ചീവ്മെന്റ് മാർക്ക് ചേർത്ത അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ് സൈറ്റിൽ പട്ടിക ലഭിക്കും.

പരീക്ഷകേന്ദ്രത്തിൽ മാറ്റം

ഒന്നാം സെമസ്റ്റർ പി.ജി. സപ്ലിമെന്ററി പരീക്ഷകൾക്ക് റാന്നി സെന്റ് തോമസ് കോളജ് പരീക്ഷകേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്ന വിദ്യാർത്ഥികൾ തുടർന്നുള്ള ദിവസങ്ങളിലെ പരീക്ഷകൾക്ക് കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ എത്തണം.

\"\"

Follow us on

Related News