സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം: സ്‌കോൾ-കേരള (State Council for Open and Lifelong Education) 2020-22 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. പിഴയില്ലാതെ 23 വരെയും, പിഴയോട് കൂടി 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.

ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര.പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ്-രജിസ്റ്റേർഡ് തപാലിൽ അയയ്ക്കണം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ നിർദ്ദേശങ്ങളും www.scolekerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

Share this post

scroll to top