തിരുവനന്തപുരം: ബിഎസ്‌സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ ബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ നവംബർ ആറിന് വൈകിട്ട് അഞ്ച് വരെ ഫീസടയ്ക്കാം.
അലോട്ട്മെന്റ് ലഭിച്ച് ഫീസടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണം. പുതുതായി കോളജ് ലിസ്റ്റിൽ ചേർക്കപ്പെട്ടിട്ടുള്ള കോളജുകളിലേക്ക് ഓപ്ഷനുകൾ നൽകാം. ഫീസടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. തുടർന്നുള്ള അലോട്ട്മെന്റിന് പരിഗണിക്കില്ല. ഫീസടച്ചവർ കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. ഫോൺ 0471-2560363, 364.