എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിൽ വിവിധ കോഴ്സുകൾ

തിരുവനന്തപുരം: കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ സഹായധനത്തോടെ പ്രവർത്തിക്കുന്ന എസ് ആര്‍ സി [സ്റ്റേറ്റ് റിസോഴ്സ് സെന്റർ] കമ്മ്യൂണിറ്റി കോളജ് 2021 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്-ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റി, അക്യുപ്രഷർ ആൻഡ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ, ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ്,
ആയുർവേദിക് തെറാപ്പി ആൻഡ് മാനേജ്മെന്റ്,
കൗൺസലിങ് സൈക്കോളജി, ബ്യൂട്ടി കെയർ ആൻഡ് മാനേജ്മെന്റ്, ലൈഫ് സ്കിൽ എജുക്കേഷൻ, ഫിറ്റ്നസ് ട്രെയിനിങ് എന്നിവയാണ് പ്രധാന കോഴ്സുകൾ.

പ്രായപരിധിയില്ല. വിശദ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in ,www.src.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിലും എസ് ആര്‍ സി ഓഫീസിലും ലഭിക്കും. അവസാന തീയതി ഡിസംബര്‍ 10. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള കോഴ്‌സുകളുടെ ലിസ്റ്റും സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471-2325101, 2326101, 8281114464.

Share this post

scroll to top