ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്: 50 പേർക്ക് അവസരം

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐ.ഐ.എസ്സി.)ൽ
ഐ.ഐ.എസ്സി. രാമൻ പോസ്റ്റ് ഡോക് പ്രോഗ്രാമിലേക്ക് അവസരം. രണ്ടു വർഷത്തെ ഗവേഷണത്തിൽ മികവു തെളിയിച്ചാൽ ഒരു വർഷത്തേക്കുകൂടി എക്സ്റ്റൻഷൻ ലഭിക്കും. മൊത്തം 50 പേർക്കാണ് അവസരം.
ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഫിസിക്കൽ ആൻഡ് മാത്തമാറ്റിക്കൽ സയൻസസ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ സയൻസസ്, മെക്കാനിക്കൽ സയൻസസ് എന്നീ വകുപ്പുകൾ, ഇന്റർ ഡിസിപ്ലിനറി റിസർച്ച്, മറ്റ് ഇന്റർ ഡിസിപ്ലിനറി സെന്ററുകൾ എന്നിവയിലാണ് അവസരങ്ങൾ.
ഇന്ത്യക്കാർ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.), പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ.) എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പിഎച്ച്.ഡി. വേണം. അതിനുമുമ്പു നേടിയിട്ടുള്ള ബിരുദങ്ങൾ ഫസ്റ്റ് ക്ലാസ്/തത്തുല്യ ഗ്രേഡോടെ ആയിരിക്കണം. മൊത്തം പഠനകാലയളവിലും മികവ് തെളിയിച്ചിരിക്കണം. അപേക്ഷിക്കുന്ന വേളയിൽ പ്രായം 32 വയസ്സിൽ താഴെയായിരിക്കുന്നതാണ് അഭികാമ്യം.
അപേക്ഷകൾ www.iisc.ac.in/post-docs/വഴി നൽകാം. കൂടുതൽ
വിവരങ്ങൾക്ക്: www.iisc.ac.in/post-docs/

Share this post

scroll to top