പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കംകെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർസിൽ പ്രവേശനംസാക്ഷരതാ മിഷന്റെ പച്ചമലയാളം കോഴ്സ്: അപേക്ഷ 30വരെകാലിക്കറ്റിൽ പുതിയ ഇൻ്റഗ്രേറ്റഡ് പി.ജി. കോഴ്സുകൾ: അപേക്ഷ 26വരെകേരള ബാങ്കിൽ ക്ലാർക്ക്, ഓഫീസ് അറ്റൻഡൻ്റ് നിയമനം: ആകെ 479 ഒഴിവുകൾസെറിബ്രൽ പാൾസിയെ അതിജീവിച്ച് ശാരിക സിവിൽ സർവീസിലേക്ക്KEAM 2024: അപേക്ഷ തീയതി നീട്ടിസർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

എംജി സർവകലാശാല നവംബറിൽ നടത്താനിരിക്കുന്ന വിവിധ പരീക്ഷകളും അവയുടെ വിവരങ്ങളും

Oct 22, 2020 at 9:55 pm

Follow us on

\"\"

കോട്ടയം: ഒന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ റഗുലർ/2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്കീം 2009-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 20 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ രണ്ടുവരെയും 525 രൂപ പിഴയോടെ മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ നാലുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

രണ്ടാം സെമസ്റ്റർ എം.ബി.എ. (2016-2018 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ രണ്ടുവരെയും 525 രൂപ പിഴയോടെ മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ നാലുവരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. 2015 അഡ്മിഷൻ വിദ്യാർഥികൾ സ്പെഷൽ ഫീസായി 5250 രൂപ പരീക്ഷ ഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

മൂന്നാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്കീം 2009-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ രണ്ടുവരെയും 525 രൂപ പിഴയോടെ മൂന്നുവരെയും 1050 രൂപ സൂപ്പർഫൈനോടെ നാലുവരെയും അപേക്ഷിക്കാം.

ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എച്ച്.എ. (2011 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷ തീയതിയായി. ഒന്നാം സെമസ്റ്റർ പരീക്ഷകൾ നവംബർ 25നും രണ്ടാം സെമസ്റ്റർ പരീക്ഷകൾ നവംബർ 26നും മൂന്നാം സെമസ്റ്റർ പരീക്ഷകൾ നവംബർ 27നും നാലാം സെമസ്റ്റർ പരീക്ഷകൾ നവംബർ 18നും ആരംഭിക്കും. പിഴയില്ലാതെ നവംബർ മൂന്നുവരെയും 525 രൂപ പിഴയോടെ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 18 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒക്ടോബർ 27 വരെയും 525 രൂപ പിഴയോടെ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ 30 വരെയും അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ എം.സി.എ. ഓഫ് കാമ്പസ് (2007ന് മുമ്പുള്ള അഡ്മിഷൻ മേഴ്സി ചാൻസ്, 2007-2010 അഡ്മിഷൻ മേഴ്സി ചാൻസ്, 2011 അഡ്മിഷൻ മുതൽ മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രൊജക്ട്/വൈവാവോസി പരീക്ഷകൾ നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ കോട്ടയം പുല്ലരിക്കുന്ന് സ്കൂൾ ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസസിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

അവസാന വർഷ എം.പി.ടി. (2013 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 27 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ ആറുവരെയും 525 രൂപ പിഴയോടെ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ 10 വരെയും അപേക്ഷിക്കാം.

Follow us on

Related News