
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-22 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക്‌ലിസ്റ്റ് ഒക്‌ടോബര്‍ 22-ന് ഉച്ചക്ക് 2 മണിക്ക് പ്രസിദ്ധീകരിക്കും. അപേക്ഷകര്‍ക്ക് ക്യാപ്‌ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് വെബ്‌സൈറ്റില്‍ റാങ്ക് വിവരം പരിശോധിക്കാവുന്നതാണ്. ജനറല്‍ മെറിറ്റിലേക്ക് ഒക്‌ടോബര്‍ 27-നും റിസര്‍വേഷന്‍ കാറ്റഗറിയിലേക്ക് ഒക്‌ടോബര്‍ 28-നും മാനേജ്‌മെന്റ് എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി സീറ്റുകളിലേക്ക് നവംബര്‍ 2-നുമാണ് പ്രവേശനം നടക്കുക. അപേക്ഷകര്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അന്നേദിവസം 11 മണിക്കു മുമ്പായി പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016, 2407017 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

0 Comments