തിരുവനന്തപുരം: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ ഫീസില്‍ 25 ശതമാനം ഇളവ് നൽകണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സർക്കാരിന്റെ സഹായമൊന്നുമില്ലാതെയാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നതെന്നും ഡിജിറ്റൽ സംവിധാനങ്ങളേർപ്പെടുത്തി ഓൺലൈനിലൂടെ മികച്ച ക്ലാസുകളാണ് നടത്തിവരുന്നതെന്നും ചൂണ്ടിക്കാട്ടി മഞ്ചേരിയിലെ എയ്സ് സ്കൂളും സി.ബി.എസ്.ഇ. മാനേജ്മെന്റ് അസോസിയേഷനും സമർപ്പിച്ച ഹർജിയിലാണ് വിധി. മഞ്ചേരി എ.സി.എ പബ്ലിക് സ്കൂൾ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ബാലാവകലാശ കമ്മീഷൻ സി.ബി.എസ്.ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വർഷം നിലവിലുള്ള ഫീസിൽ 25 ശതമാനം ഇളവ് നൽകണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. അടുത്തയാഴ്ച കേസ് വീണ്ടും പരിഗണിക്കും.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...