ഐ.എം.ജി യിൽ ഓൺലൈൻ പരിശീലനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇൻ ഗവണ്മെന്റ് (ഐ.എം.ജി) ഓൺലൈൻ പരിശീലനം ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രീകൃത പരിശീലനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഓൺലൈൻ പരിശീലനം പ്രാവർത്തികമാക്കിയത്.
ആരോഗ്യം, ഫിഷറീസ്, പോലീസ്, വ്യവസായം, വനം, വിദ്യാഭ്യാസം, പൊതുമരാമത്ത്, ആസൂത്രണം, തദ്ദേശഭരണം, സഹകരണം, തൊഴിൽ, ഭക്ഷ്യ-പൊതുവിതരണം, പട്ടികജാതി, ജലസേചനം, റവന്യൂ, ഗ്രാമവികസനം, ട്രഷറി തുടങ്ങി നാൽപ്പതിൽപരം വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകുന്നത്.
വീട്ടിലിരുന്നോ ഓഫീസിലിരുന്നോ പരിശീലനത്തിൽ പങ്കെടുക്കുക്കാം. മൂന്നു ദിവസം മുതൽ അഞ്ചു ദിവസം വരെ രണ്ടു മണിക്കൂറായിരിക്കും പരിശീലനം. വിദഗ്ധരുടെ ക്ലാസ്സുകൾ മുൻകൂട്ടി റെക്കോർഡ് ചെയ്യനായി ഐ.എം.ജി ആസ്ഥാനത്ത് റെക്കോഡിങ് സ്റ്റുഡിയോയും സജ്ജമായിട്ടുണ്ട്.

Share this post

scroll to top