കാലിക്കറ്റ് സര്‍വകലാശാല: ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിൽ ബിടെക് , ബി.ആര്‍ക്ക് വിദ്യാർത്ഥികൾക്ക് ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാൻ ഒക്ടോബർ 23 വരെ അവസരം. 2009 സ്‌കീം പ്രകാരം 2011-ല്‍ പ്രവേശനം നേടിയ ബി.ടെക്, പാര്‍ട് ടൈം ബി.ടെക് വിദ്യാര്‍ത്ഥികളുടെ എല്ലാം സെമസ്റ്ററുകളുടേയും, 2019 ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെയും, 2012 സ്‌കീം ബി.ആര്‍ക്ക് 7, 8 കംപൈന്റ് സെമസ്റ്റര്‍, 2020 മെയ് റഗുലര്‍ പരീക്ഷയുടേയും ഇന്റേണല്‍ മാര്‍ക്കാണ് അപ്‌ലോഡ് ചെയ്യുന്നതിന് അവസരം നൽകിയിരിക്കുന്നത്.

ഡെസര്‍ട്ടേഷന്‍ സമര്‍പ്പണം

കാലിക്കറ്റ് സര്‍വകലാശാല എം.ബി.എ. 4 (ഫുള്‍ ടൈം), 6 (പാര്‍ട് ടൈം) സെമസ്റ്ററുകളുടെ ജൂലൈ 2020 പരീക്ഷ ഡെസര്‍ട്ടേഷന്‍ പിഴ കൂടാതെ നവംബര്‍ 11 വരെയും 525 രൂപ പിഴയോടൂ കൂടി നവംബര്‍ 16 വരേയും സമര്‍പ്പിക്കാം.

Share this post

scroll to top