പെരിന്തൽമണ്ണ: അലിഗഢ് മുസ്ലിം സർവകലാശാലയുടെ 2020-21 അധ്യയനവർഷത്തെ വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷക്ഷണിച്ചു. എം.കോം, ബി.കോം, ബി.എസ്.സി. കംപ്യൂട്ടർ സയൻസ്, ബി.എൽ.ഐ.എസ്, പ്ലസ്ടു തുടങ്ങിയ കോഴ്സുകളും പി.ജി. ഡിപ്ലോമ ഇൻ ജേർണലിസം, ഗൈഡൻസ് ആൻഡ് കൗൺസിലിങ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, മാർക്കറ്റിങ് മാനേജ്മെന്റ്, ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, ഫോറിൻ ലാംഗ്വേജസ് തുടങ്ങി 15 പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്കുമാണ് പ്രവേശനം.
കൂടാതെ സർട്ടിഫിക്കറ്റ് ഇൻ ഇൻഫർമേഷൻ ടെക്നോളജി, ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ് ടെക്നോളജി തുടങ്ങി വിവിധ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും അപേക്ഷിക്കാം.
അപേക്ഷകൾ ഒക്ടോബർ 31 വരെ സ്വീകരിക്കും.
അപേക്ഷാപത്രം കേന്ദ്രത്തിൽനിന്നോ ഓൺലൈൻ വഴിയോ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് http://www.cdeamu.ac.in/ സന്ദർശിക്കുക. ഫോൺ: 9142111466, 9947755458