ബാംഗ്ലൂര്‍ സര്‍വകലാശാല: അവസാന വർഷ പരീക്ഷകള്‍ ഒക്ടോബര്‍ 4 മുതല്‍

ബെംഗളൂരു: ബാംഗ്ലൂർ സർവകലാശാലയുടെ അവസാനവർഷ ബിരുദ പരീക്ഷകൾ ഒക്ടോബർ 4 ന് തുടങ്ങും. കോവിഡ് വ്യാപനത്തെ തുടർന്ന് സെപ്റ്റംബർ 25-ന് നടക്കേണ്ടിയിരുന്ന ബിരുദ പരീക്ഷ ഒക്ടോബർ നാലിനും ബിരുദാനന്തര ബിരുദപരീക്ഷ അഞ്ചിനും നടത്താനാണ് തീരുമാനം. സർവകലാശാലാ വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് പരീക്ഷാസമയക്രമം പരിശോധിക്കാം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തിപ്പ്.
അവസാന വർഷ പരീക്ഷകൾ നടത്താതെ വിദ്യാർത്ഥികളെ വിജയിപ്പിക്കാനാവില്ലെന്ന കോടതിയുത്തരവിനെ തുടർന്നാണ് വീണ്ടും പരീക്ഷകൾ നടത്താൻ തീരുമാനിച്ചത്.

Share this post

scroll to top