തിരുവനന്തപുരം: സംസ്ഥാനത്ത് നാക് അക്രെഡിറ്റേഷനുള്ള സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ ഗവർണർ അനുമതി നൽകി. നൂതന വിഷയങ്ങളിൽ ഉൾപ്പെടെ 70 വിഷയങ്ങളിലാണ് കോഴ്സുകൾ അനുവദിക്കുക .
നവംബർ ഒന്നിന് മുമ്പ് കോഴ്സുകൾക്ക് അനുമതി നൽകുമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. കോഴ്സുകൾ ആവശ്യമുള്ള കോളജുകളുടെ അപേക്ഷകൾ സർവകലാശാലകൾ സ്വീകരിച്ച് സെപ്റ്റംബർ 21 ന് മുമ്പ് സർക്കാരിന് സമർപ്പിക്കാനായിരുന്നു നിർദേശം. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ് മേഖലകളിലാണ് ബിരുദാനന്തര ബിരുദ കോഴ്സുകൾ. ഹ്യുമാനിറ്റീസ് സോഷ്യൽ സയൻസസ് ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് 18 ഐശ്ചിക വിഷയങ്ങളും ഉൾപ്പെടുത്തി. ബിരുദത്തിന് 50 വിഷയങ്ങൾ പുതിയതായി അനുവദിക്കും.
പുതിയ കോഴ്സുകൾ അനുവദിക്കുമെങ്കിലും പുതുതായി അധ്യാപക തസ്തികകൾ തത്‌കാലം അനുവദിച്ചേക്കില്ല.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...