
തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ ബോധനത്തിന് വേണ്ടി പുതിയ പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. ഇതിനായുള്ള നിയമാനുസൃത മാർഗനിർദ്ദേശങ്ങൾ അടങ്ങിയ സ്റ്റാറ്റ്യൂട്ടുകൾ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.
സ്കൂൾ ഓഫ് മെക്കാനിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, സ്കൂൾ ഓഫ് ബിൽഡിങ് സയൻസ് ആൻഡ് ടെക്നോളജി, സ്കൂൾ ഓഫ് ഇലക്ട്രിക്കൽ സയൻസ് ആൻഡ് ടെക്നോളജി,സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ സയൻസ് ആൻഡ് ടെക്നോളജി, സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി, ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസ് ആൻഡ് റിസർച്ച്, സ്കൂൾ ഓഫ് ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് തുടങ്ങി 7 സ്കൂളുകളാണ് പുതുതായി ആരംഭിക്കുക. ഈ വിഭാഗങ്ങൾക്കായി നാല്പതോളം പുതിയ അധ്യാപക തസ്തികകളും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
