സാങ്കേതിക സർവകലാശാലയിൽ പുതിയ കോഴ്സുകൾ ആരംഭിക്കും -ജലീൽ

തിരുവനന്തപുരം: എ.പി. ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ പുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ.
കീം പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. സർവകലാശാലയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഉദ്ദേശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടി സർവകലാശാലയുടെ ആദ്യ മാർഗ്ഗ നിർദേശങ്ങൾ അടങ്ങിയ സ്റ്റാറ്റ്യൂട്ടുകൾ കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.
സർവകലാശാലക്ക് കീഴിൽ 145 എൻജിനീയറിങ് കോളജുകളിലായി ആകെ 25000 കോഴ്സുകളാണ് നിലവിലുള്ളത്. ഈ വർഷം 15 സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ നൂതന മേഖലകളിൽ പുതിയ കോഴ്സുകൾ അനുവദിച്ചു. ഇതുവഴി ആയിരത്തോളം സീറ്റുകൾ വർധിപ്പിക്കാൻ കഴിഞ്ഞു. സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നത്തിനുള്ള തീരുമാനവും ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Share this post

scroll to top