
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷ മുഖേനയുള്ള ഡിഗ്രി, പി.ജി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കാനുള്ള അവസരം. ഇതിനായി സെപ്തംബര്‍ 23-ന് ഉച്ചക്ക് ഒരു മണി മുതല്‍ സെപ്റ്റംബർ 26 വൈകുന്നേരം അഞ്ച് വരെ സമയം ലഭ്യമാകും. ബി.എച്ച്.എം, ബി.കോം ഓണേഴ്‌സ്, ബി.പി.എഡ്, ബി.പി.എഡ് ഇന്റഗ്രേറ്റഡ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്റ്റിലെ അതേ ക്രമത്തില്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തണം. നിശ്ചിത സമയപരിധിക്കകം മാര്‍ക്ക് രേഖപ്പെടുത്താത്തവരെ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (ഇ.ഡബ്ല്യൂ.എസ്) വിഭാഗക്കാര്‍ ആയത് കൂടി ചേര്‍ത്ത് അപേക്ഷ പൂര്‍ത്തിയാക്കണം.
പ്രവേശന പരീക്ഷ മുഖേനയുള്ള ഡിഗ്രി, പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്കും പുതുതായി അപേക്ഷിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താം. വിവരങ്ങള്‍ www.cuonline.ac.in വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407016, 2407017
